
ആമ്പല്‍പൂ
പൊട്ടിക്കാന്‍ പോയപ്പോള്‍
കയത്തിലെ
ദേവതമാരെ
കണ്ടിരുന്നുവോ നീ
അവര്‍ നിന്‍റെ
കുഞ്ഞുചുണ്ടുകളില്‍
സ്നേഹത്തോടെ
ചുംബിച്ചിരുന്നുവോ
ആ ഇളം ചുംബന
സുകൃതമായിരുന്നുവോ
നനഞ്ഞ മണ്‍തിട്ടയില്‍
ആരോ എടുത്തു കിടത്തിയ
നിന്‍റെ മുഖത്ത്
ആര്‍ത്തലച്ചുവന്ന
അമ്മ
ഇന്നും ഓര്‍ത്തിരിക്കുന്ന
കള്ള കൃഷ്ണന്‍റെ ചിരി
സുകൃതമായിരുന്നുവോ
നനഞ്ഞ മണ്‍തിട്ടയില്‍
ആരോ എടുത്തു കിടത്തിയ
നിന്‍റെ മുഖത്ത്
ആര്‍ത്തലച്ചുവന്ന
അമ്മ
ഇന്നും ഓര്‍ത്തിരിക്കുന്ന
കള്ള കൃഷ്ണന്‍റെ ചിരി
ആ ചിരി ഇന്നും
അവരുടെ കണ്ണുനീരില്‍
കാണാറുണ്ട്
അവരുടെ കണ്ണുനീരില്‍
കാണാറുണ്ട്
തെല്ല് അസൂയ്യയോടെ
ഓര്‍ക്കാറുണ്ട്
ആമ്പല്‍പൂക്കള്‍ക്കൊപ്പം
മുങ്ങിത്താണ നീ
എത്ര ഭാഗ്യവാന്‍ എന്ന്
ഓര്‍ക്കാറുണ്ട്
ആമ്പല്‍പൂക്കള്‍ക്കൊപ്പം
മുങ്ങിത്താണ നീ
എത്ര ഭാഗ്യവാന്‍ എന്ന്
No comments:
Post a Comment