
കവിളത്ത് മറുകുള്ള
കാമിനിമാര്‍ക്ക്
കവിതകളെഴുതിയ
കള്ളക്കാമുകന്മാര്‍
കടവിലിന്നെവിടെയുമില്ല
കാമിനിമാര്‍ക്ക്
കവിതകളെഴുതിയ
കള്ളക്കാമുകന്മാര്‍
കടവിലിന്നെവിടെയുമില്ല
പൂക്കൈതതന്‍ തെളിനീരില്‍
തെളിയുന്നീലിന്ന്
വളഞ്ഞതും നെടിയതും
തെല്ലു ചാഞ്ഞതുമായ
കേരനിഴലുകള്‍
തെളിയുന്നീലിന്ന്
വളഞ്ഞതും നെടിയതും
തെല്ലു ചാഞ്ഞതുമായ
കേരനിഴലുകള്‍
ബി ഓ ടി പാലത്തിന്‍
മുകളില്‍ നിന്ന് കാണുന്ന
പഴയ കടവ്:
കോണ്‍ക്രീറ്റ് വസന്തം
മുകളില്‍ നിന്ന് കാണുന്ന
പഴയ കടവ്:
കോണ്‍ക്രീറ്റ് വസന്തം
ഇന്നില്ല:
പൂക്കൈതതന്‍
ഹൃദയത്തിന്‍ ചെളിമണം
പരല്‍ പള്ളത്തി കരിമീന്‍ മണം
കടത്തുകാരന്റെ കഥ മണം
അവളുടെ വാസന സോപ്പിന്‍ കുളി മണം
പൂക്കൈതതന്‍
ഹൃദയത്തിന്‍ ചെളിമണം
പരല്‍ പള്ളത്തി കരിമീന്‍ മണം
കടത്തുകാരന്റെ കഥ മണം
അവളുടെ വാസന സോപ്പിന്‍ കുളി മണം
[ക്യാമ്പസ്‌പുഴ മുറിച്ചു പാലം വന്നതിലുള്ള ദുഃഖം പഴയ ഒരു കാമുകന്‍ (റിട്ടയേര്‍ഡ്‌ഹര്‍ട്ട് ) പന്ഗു വെച്ചതില്‍നിന്ന്]
No comments:
Post a Comment